നോർത്ത് അൽ ബത്തിനയിൽ ചുവന്ന കുറുക്കനെ കണ്ടെത്തി

മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സഹമിലെ വിലായത്തിൽ 4 മാസം പ്രായമുള്ള ചുവന്ന കുറുക്കനെ എൻവയോൺമെൻ്റ് അതോറിറ്റി (ഇഎ) കണ്ടെത്തി.

സഹമിലെ വിലായത്തിൽ ആരോഗ്യ സംരക്ഷണം ആവശ്യമായ ചുവന്ന കുറുക്കനെ കണ്ടെത്തിയതായി പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. 3-4 മാസങ്ങൾക്കിടയിൽ പ്രായമുള്ള മൃഗത്തെ വിദഗ്ധർ പരിശോധനയ്ക്കും ഉചിതമായ ചികിത്സയ്ക്കുമായി ബർക്കയിലെ വിലായത്തിലെ ജൈവവൈവിധ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.