മസ്കത്ത്: സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ ചൂതാട്ടം നടത്തിയ പതിനഞ്ചിലധികം പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് 19 ഏഷ്യൻ പ്രവാസികളെ ചൂതാട്ടത്തിന് അൽ കാമിൽ, അൽ വാഫി എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തതായി ആർഒപി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് ആർഒപി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.