മസ്കത്ത്: ഈദുൽ ഫിത്തറിൻ്റെ ആഗമനത്തിൽ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ കൈമാറി.
സുൽത്താൻ നേതാക്കൾക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവയുടെ ഹൃദയംഗമമായ ആശംസകളും അറിയിച്ചു. രാജ്യത്ത് ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.