ഖുറിയാത്തിലെ വിലായത്തിൽ പർവതത്തിൽ കുടുങ്ങിയ പൗരനെ രക്ഷിച്ചു

മസ്‌കത്ത്: ഖുറിയാത്ത് വിലായത്തിൽ അസുഖം ബാധിച്ച് പർവതത്തിൽ കുടുങ്ങിയ പൗരനെ രക്ഷപെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. വാദി അൽ-അറബീനിലെ ഒരു പർവതത്തിലാണ് ഇയാൾ കുടുങ്ങിയത്. പോലീസ് ഏവിയേഷൻ്റെ ഹെലികോപ്റ്ററിലാണ് രക്ഷപെടുത്തിയത്.

ആടുകളെ മേയ്ക്കുന്നതിനിടെയാണ് ഇയാൾക്ക് അസുഖം ബാധിച്ചതെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ഇയാൾ ഇപ്പോൾ ആരോഗ്യവാനാണെന്നും ആർഒപി കൂട്ടിച്ചേർത്തു.