അനധികൃത കുടിയേറ്റം ; ഒമാനിൽ 20 പേർ അറസ്റ്റിൽ

നിയമ വിരുദ്ധമായ മാർഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 20 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഗവർണറേറ്റിലെ ഷിനാസ് വിലായത്ത് വഴിയാണ് ഇവർ അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചത്. അറസ്റ്റിലായവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായിരിക്കുകയാണ്.