മസ്‌കറ്റ്: ഏപ്രിൽ 14 ഞായർ മുതൽ ഏപ്രിൽ 17 വ്യാഴാഴ്ച വരെ നാല് ദിവസത്തേക്ക് ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.
നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദാഹിറ അൽ ദഖിലിയ, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്, നോർത്ത് അൽ ബത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിൽ ആലിപ്പഴ വർഷം, വെള്ളപ്പൊക്കം എന്നിവയ്‌ക്കൊപ്പം അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി സിഎഎ വ്യക്തമാക്കി.
ദോഫാർ ഗവർണറേറ്റിൽ വ്യത്യസ്ത തീവ്രതയിൽ മഴയ്ക്ക് സാധ്യതയുണ്ട്. നദികളുടെ ഒഴുക്ക്, ദൂരക്കാഴ്ച കുറയൽ തുടങ്ങിയ സമയങ്ങളിൽ മുൻകരുതൽ എടുക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവർക്കും നിർദ്ദേശം നൽകി.