കൊല്ലം സ്വദേശിനിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തുപുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെയാണ് (29) മസ്ക്കറ്റിലെ അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പാണ് ഇവർ മസ്ക്കറ്റിലെത്തിയത്. ബിജിലിയുടെ ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് ഡിവിഷനില്‍ ജീവനക്കാരനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.