ദാഖിലിയ ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും ഭക്ഷ്യ സുരക്ഷ വാരാചരണത്തിന് തുടക്കമായി. ഉപഭോക്താക്കൾക്കിടയിൽ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ആരോഗ്യ അവബോധം വർധിപ്പിക്കുന്നതിനായി മുനിസിപ്പാലിറ്റിയും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവും സംയുക്തമായി സഹകരിച്ചാണ് മേയ് രണ്ടുവരെ പ്രവർത്തനങൾ നടത്തുന്നത്.
ഭക്ഷണത്തിലൂടെയുള്ള അപകടസാധ്യതകൾ തടയുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, ബോധവത്കരണ കാമ്പയിനുകൾ, അവതരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളും പ്രവർത്തനങ്ങളും ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ മുനിസിപ്പൽ വകുപ്പുകൾക്കുമായി തയാറാക്കിയിട്ടുണ്ട്.