മലബാർ ഗോൾഡ് പുതിയ ജനസേവന മാതൃകയുമായി രംഗത്ത്; പത്ത് വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് സഹായം

ഇന്ത്യയിലും ഗൾഫ് നാടുകളിലും പ്രശസ്തമായ ജനകീയ സ്വർണ്ണ വ്യാപാരസ്ഥാപനമായ മലബാർ ഗോൾഡ് പുതിയ ജനസേവന മാതൃകയുമായി രംഗത്ത്. ഒമാനിലെ ഇന്ത്യൻ സ്കൂളിൽ ആദ്യപാദ ഫീസടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായ പത്തു വിദ്യാർത്ഥികളുടെ പഠനം തുടരാൻ അവസരമൊരുക്കിയിരിക്കുന്നു മലബാർ ഗോൾഡ്. ഫീസടക്കാത്തതിനാൽ ഒമാൻ ഇന്ത്യൻ സ്കൂളിലെ പത്തു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കിയ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട മലബാർ ഗോൾഡ് രംഗത്തിറങ്ങുകയായിരുന്നു. ഇത് ഒമാനിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ മലബാർ ഗോൾഡിനെക്കുറിച്ചു മതിപ്പുളവാക്കുകയും, അവരുടെ സാമൂഹ്യ സേവന സന്നദ്ധതയെ പ്രശംസിക്കുകയും ചെയ്തു.
മലബാർ ഗോൾഡ് ഒമാൻ റീജിയണൽ തലവൻ കെ.നജീബിന്റെ ഇടപെടലാണ് പത്ത് മലയാളികുടുംബങ്ങൾക്കു ആശ്വാസമായതും തങ്ങളുടെ കുട്ടികളുടെ പഠനം തുടരാൻ അവസരമായതും.

ഫീസടക്കാത്തതിനാൽ ക്‌ളാസിൽ നിന്നും പുറത്താക്കപ്പട്ട വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ദയനീയ സ്ഥിതി അറിഞ്ഞയുടൺ കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സി. എസ് . ആർ.) ഇടപെടലിന്റെ ഭാഗമായാ സഹായം നൽകുന്നതെന്നും മറ്റു നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും കമ്പനി നടത്തുന്നുണ്ടെന്നും, അത്തരം പ്രവർത്തനങ്ങൾ സമൂഹത്തോടുള്ള പ്രതിബദ്ധതയായാണ് കമ്പനി കാണുന്നതെന്നും , കെ. നജീബ് പറഞ്ഞു.

സാമൂഹ്യ പ്രവർത്തകർ നൽകുന്ന വിദ്യാർത്ഥികളുടെ പട്ടികയിൽ നിന്നും അർഹരായവർക്കായിരിക്കും ആദ്യപാദ ഫീസ് ആനുകൂല്യം നൽകുക. പല കരണങ്ങളാൽ രക്ഷകർത്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് വിവിധ ക്‌ളാസ്സുകളിലായി പത്തിലധികം വിദ്ധാർത്ഥികളുടെ പഠനം മുടങ്ങിയത്. ക്‌ളാസിൽ കയറ്റാത്തതിനാൽ പല വിദ്ധാർത്ഥികളും സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ബിസിനസ്സ് തകർന്നതും മറ്റു അനുബന്ധ സാമ്പത്തിക പ്രതിസന്ധികളുമാണ് രക്ഷിതാക്കളെ ഫീസടക്കാൻ കഴിയാതെ കുഴപ്പത്തിലാക്കിയത്. മാത്രമല്ല പലരും കോവിഡ്
സൃഷ്‌ടിച്ച പ്രതിസന്ധികളിൽ നിന്നും കരകയറിയിരുന്നുമില്ല. വിദ്യാർത്തികളുടെ മാനസികനിലയെ ബാധിക്കുന്നതായിരുന്നു സ്കൂൾ അധികൃതരുടെ ഇത്തരം നടപടികളെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഈ ഘട്ടത്തിൽ സഹായസ്തവുമായി വന്ന മലബാർ ഗോൾഡ് ഇന്ത്യക്കാർക്കിടയിൽ പ്രശംസ പിടിച്ചുപറ്റുകയാണ് .