മയക്കുമരുന്ന് കൈവശം വെച്ചു; ബുറൈമിയിൽ ആറ് പേർ അറസ്റ്റിൽ

ബുറൈമിയിൽ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്​ ആ​റ് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്​​തു.
ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​വാ​സി​ക​ളെ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്‌​റ്റാ​ൻ​സ് ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

ക​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട​യാ​യി​രു​ന്നു ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ചി​രു​ന്ന​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.