ട്രക്കും 11 വാഹനങ്ങളും കൂട്ടിയിടിച്ച് അപകടം: മൂന്ന് മരണം, 15 പേർക്ക് പരിക്ക്

ട്രക്കും പതിനൊന്ന് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൗരന്മാരും ഒരു പ്രവാസിയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലിവ വിലയത്തിലാണ് സംഭവം നടന്നത്. ട്രക്ക് എതിർ ദിശയിലേക്ക് സഞ്ചരിച്ചതാണ് അപകട കാരണം.