‘ആർക്കും ഇങ്ങനൊരു അനുഭവം ഉണ്ടാവാതിരിക്കട്ടെ ‘

ഉപയോഗിക്കാത്ത സേവനങ്ങൾക്ക് വലിയ തുകയുടെ ബില്ല് തേടിവരുന്നത് വാർത്തകളിൽ നാം കാണാറുണ്ട്.
സ്വന്തം അനുഭവങ്ങങ്ങളിൽ ആകുമ്പോൾ അത് വെറും വാർത്തയല്ല, പരിഭ്രമവും സമ്പത്തിക പ്രതിസന്ധിയും സൃഷ്ട്ടിക്കുന്ന ഒന്നാണ് എന്നു പറയേണ്ടതില്ല.

ഒമാനിൽ ഇപ്പോൾ നടന്നു വരുന്ന ‘ഇന്റർനെറ്റ് തട്ടിപ്പ് ‘ അവിടുത്തെ പല ആളുകളെയും ഈ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. ചില ആവശ്യങ്ങൾക്ക് പാസ്സ്‌ പോർട്ടിന്റെയോ ഒമാൻ ഐ ഡി യുടെയോ കോപ്പി നാം ഏതെങ്കിലും ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്ന് എടുക്കുന്നു എന്നു കരുതുക. നാം അറിയാതെ ഇതിന്റെ ഒരു പകർപ്പുകൂടി അവിടെ എടുക്കപ്പെടുന്നു. അതുപയോഗിച്ചു നമ്മുടെ പേരിൽ ഇന്റർനെറ്റ് കണക്ഷനെടുത്തു യഥേഷ്ടം ഉപയോഗിക്കുകയാകും പിന്നീടുണ്ടാകുന്നത്.

നമ്മുടെ പേരിൽ വരുന്ന അതിന്റെ ബില്ല് കാണുമ്പോഴാകും തട്ടിപ്പിനിരയായ വിവരം നാം അറിയുന്നത് . 500 റിയാലിന്റെ ഒരു ബില്ലാണ് കഴിഞ്ഞദിവസം ഒമാനിൽ ഒരാൾക്ക് ഇവ്വിധം കിട്ടിയത്. പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണങ്ങൾ പുറത്തുകൊണ്ടുവന്ന വിവരം, ധാരാളമാളുകൾ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ്.
പിന്നിൽ “കളിക്കുന്നത് പണി പഠിച്ച ഏജന്റുമാർ ” ആണെന്നു സംശയിക്കാം.

പാസ്സ്‌പോർട്ട്, ഐഡി എന്നിവയുടെ കോപ്പി എടുക്കുന്നവർ തങ്ങൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നു ഇടക്ക് പരിശോധിക്കുന്നത് നല്ലതാണ്. ഒറി ഡു , ഒമാൻ ടെൽ എന്നീ ടെലികോം കമ്പനികളുടെ സെന്ററുകളും കിയോസ്കുകളും സന്ദർശിച്ചു ഒരു പ്രയാസവുമില്ലാതെ അന്വേഷണം നടത്താം. ഇതേ സംബന്ധിച്ച് ‘ഒമാൻ മലയാളം ചാനൽ ‘ അവതരിപ്പിച്ച വീഡിയോ കാണാവുന്നതാണ്.

https://fb.watch/rX7YG6JvUy/

അതിന്റെ കമ്മന്റ് ബോക്സിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ ആളുകൾ പങ്കുവെച്ചിട്ടുണ്ട് .