മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വേൾഡ് ട്രാവൽ പുരസ്‌കാര നിറവിൽ

മിഡിൽ ഈസ്റ്റിൽ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള വേൾഡ് ട്രാവൽ മാർക്കറ്റിന്റെ പുരസ്‌കാരമാണ് മസ്‌ക്കറ്റ് ഇന്റർ നാഷണൽ എയർപോർട്ട് കരസ്ഥമാക്കിയത്. മികച്ച സേവനം നൽകുന്നതിനും യാത്രക്കാർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഒമാൻ എയർപോർട്ട് അധികൃതർ പറഞ്ഞു.

ഈ അർഹമായ നേട്ടത്തിന് ഒമാൻ എയർപോർട്ട് കുടുംബത്തിലെ എല്ലാവർക്കും ബിസിനസ്സ് പങ്കാളികൾക്കും തന്ത്രപരമായ പങ്കാളികൾക്കും അഭിനന്ദനങ്ങൾ നേരുകയാണെന്നു അധികൃതർ വ്യക്തമാക്കി.