കരമന നെടുങ്കാട് റോഡിൽ നമ്പി രാജേഷ് (40) ആണ് കഴിഞ്ഞ ദിവസം മസ്കറ്റിൽ മരിച്ചത്.
തളർന്നു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ കാണാൻ മെയ് എട്ടിന് രാവിലെ മസ്കറ്റിലേക്കുള്ള എയർ ഇന്ത്യ എസ്സ്പ്രസ്സ് വിമാനത്തിൽ ഭാര്യ അമൃത .സി. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു . രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കാബിൻ ക്രൂ ജീവനക്കാരുടെ അപ്രതീക്ഷിത സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയ വിവരം അറിയുന്നത് . തന്റെ യാത്രയുടെ അടിയന്തിര ആവശ്യം അറിയിച്ചെങ്കിലും എയർ ഇന്ത്യ അധികൃതർ ചെവിക്കൊണ്ടില്ല. തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചെങ്കിലും സമരം തീരാത്തതിനാൽ പോകാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ഉറ്റവരെ അവസാനമായി കാണാനാകാതെ രാജേഷ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചത്.
മസ്കറ്റിൽ ഐ. റ്റി . മാനേജരായിരുന്നു നമ്പി രാജേഷ്. നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അമൃത. മക്കൾ അനിക. (യൂ കെ. ജി. ), നമ്പി ശൈലേഷ് (പീ. കെ. ജി. )