ഒമാനിലെത്തിയ പ്രശസ്ത നാടക സംവിധായകൻ വക്കം ഷക്കീറിനെ മസ്‌കറ്റിലെ തിരുവനന്തപുരം സ്വദേശികൾ ആദരിച്ചു

ഹ്രസ്വ സന്ദർശനത്തിനായി ഒമാനിലെത്തിയ സംഗീത നാടക അക്കാദമി അവാർഡ് ജേതാവും നാടക സംവിധായകനും നടനുമായ വക്കം ഷക്കീറിനെ മസ്‌ക്കറ്റിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്ത്കാരുടെ സംഘടനയായ ടീം മസ്‌ക്കറ്റ് ആദരിച്ചു. റൂവി ഗോൾഡൻ ടുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടീം മസ്‌ക്കറ്റ് പ്രസിഡന്റ് മിനി സുരേഷ്, സെക്രട്ടറി പ്രശാന്ത് എസ്‌ നായർ, ടീം കോർഡിനേറ്റർ രഘു ഗംഗാധരൻ എന്നിവർ പൊന്നാട അണിയിക്കുകയും ഫലകം നൽകുകയും ചെയ്തു.

വക്കം ഷക്കീർ ആദ്യമായാണ് ഒമാൻ സന്ദർശിക്കുന്നത്. ഒമാനിൽ മലയാളികൾ നടത്തുന്ന കലാസാംസ്കാരിക പ്രവർത്തനങ്ങളെ ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു.