ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ഒമാനിൽ സംസ്കരിച്ചു

തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടിൽ അബ്ദുൽ റസാഖിന്റെ (51) മൃതദേഹമാണ് മസ്കത് അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തത്.
ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കെ.എം. സി. സി. വിങ്ങിന്റെ നേതൃത്വത്തിലാണ് ഖബറടക്കം നടത്തിയത്.

സീബിൽ കളിപ്പാട്ടക്കട നടത്തുകയായിരുന്നു. കോവിഡ് കാലത്തെ കടവാടകയും മറ്റുമടക്കം വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നു. ആറു വർഷമായി നാട്ടിലേക്ക് പോയിട്ട് . മാതാവ് കദീസ പിതാവ് അഹമ്മദ് കുട്ടി.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു പ്രാർത്ഥന നിർവഹിച്ചു. അനുബന്ധ പ്രവർത്തനങ്ങൾക്ക് മസ്കത് കെ.എം.സി.സി. നേതാക്കൾ നേതൃത്വം നൽകി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു നാലു മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹം ജയിലിലാകുന്നത്.