ഒമാനിലെ ഗവർണറേറ്റുകളിലുടനീളമുള്ള ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ‘ഗവർണറേറ്റ് ടൂറിസം’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചു. സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ‘ഗവർണറേറ്റ്‌സ് ഇക്കണോമിക്‌സ് ഫോറം 2024’ ലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കായി 15 മില്യൺ റിയാൽ നിക്ഷേപം നീക്കിവച്ചതായും ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പദ്ധതി സുപ്രധാന പങ്ക് വഹിക്കുമെന്നും സയ്യിദ് തിയാസിൻ വ്യക്തമാക്കി.