
ഒമാനിൽ അനുമതികളില്ലാതെ വാണിജ്യ പ്രവർത്തനങ്ങൾ നടത്തിയ വീട്ടിൽ മസ്ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. മത്രയിലെ റെസിഡൻഷ്യൽ ഏരിയയിൽ യാതൊരുവിധ ലൈസൻസുകളും ലഭ്യമാകാതെ സ്വർണ്ണാഭരണ നിർമ്മാണങ്ങൾ അടക്കം നടന്നു വരികയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തിയത്.