
വിപുലമായ സൗകര്യങ്ങളോടെ ഗാലാ ഈദ് ഗാഹ് സുബൈർ ഓട്ടോ മോട്ടീവിന് എതിർവശത്തുള്ള അൽ റുസൈഖി ഗ്രൗണ്ടിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈദ് ഗാഹിൽ ഇത്തവണയും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് . ഈദ് ഗാഹ് സംഘാടനത്തിനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.