മംഗഫ് ദുരന്തം: മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമസേനാ വിമാനം വൈകാതെ കൊച്ചിയിലെത്തും

കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ ദിവസം നടന്ന തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള ഇന്ത്യയുടെ പ്രത്യേക വ്യോമസേനാ വിമാനം അൽപ സമയത്തിനുള്ളിൽ കൊച്ചിയിലെത്തും. കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് ഇതെ വിമാനത്തിൽ മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്. മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ കൈമാറിയ ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് തിരിക്കുമെന്നാണ് സൂചന.