മൂന്നുദിവസങ്ങളിലായി നടക്കുന്ന അൽ അവബി ഈദ് വിനോദോത്സവത്തിന് തെക്കൻ ബാത്തിന ഗവർണറേറ്റിൽ തുടക്കമായി.
മത്സരങ്ങൾ, കുട്ടികൾക്കുള്ള വിനോദ ഗെയിമുകൾ, വിവിധ നാടൻ കലകൾ, നാടകം, സാംസ്കാരിക കലകൾ, പാരാഗ്ലൈഡിങ് തുടങ്ങി എല്ലാവർക്കും ആസ്വാദ്യകരമായ തരത്തിലുള്ള പരിപാടികളാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്.