ഒമാനിൽ ചൂടിന് ശമനമില്ല; അമ്പതിനോടടുത്ത് താപനില

രാജ്യത്ത് തുടർച്ചയായി മൂന്നാം ദിനവും താപനില കുതിച്ചുയരുകയാണ്. 50 ഡിഗ്രി സെൽഷ്യസിനടുത്താണ് പലയിടത്തും താപനില അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ലിവയിലാണ്. 49.2 ഡിഗ്രി സെൽഷ്യസ് ഇവിടെ അനുഭവപ്പെട്ടു. സുഹാർ,ഷിനാസ്, ഫഹൂദ് എന്നിവിടങ്ങളിൽ 48.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

കനത്ത ചൂടിൻെറ പശ്ചാത്തലത്തിൽ പകൽ സമയങ്ങളിൽ പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.