സലാലയിൽ ഇനി ആഘോഷ രാവുകൾ, ടൂറിസം ഫെസ്റ്റിന് തുടക്കം

ഇനിയുള്ള 90 ദിനങ്ങൾ സലാലയിലും പരിസര പ്രദേശങ്ങളിലും ഉത്സവാന്തരീക്ഷത്തിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.

ഖരീഫ് സീസണിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തവണ 90 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

അൽ മുറൂജ് ത്തിയേറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്ട്ര പരിപാടികൾ ഇത്തിൻ സ്‌ക്വയറിൽ അരങ്ങേറും