ലോക കപ്പ് യോഗ്യത; ഒമാൻ ഇന്ന് ജപ്പാനെ നേരിടും

ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരത്തിൽ ഒമാൻ ഇന്ന് കരുത്തരായ ജപ്പാനെ നേരിടും. രാത്രി ഒമാൻ സമയം 8 മണിക്ക് അൽ ഖുവൈർ സ്റ്റേഡിയത്തിൽ വെച്ചാകും കളി നടക്കുക. മത്സരത്തിന്റെ ടിക്കറ്റുകൾ ലഭിക്കുന്നതിന് 93888412 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. നിലവിൽ യോഗ്യത റൗണ്ടിലെ ബി ഗ്രുപ്പിൽ ജപ്പാൻ മൂന്നാമതും ഒമാൻ നാലാമതും ആണ്. സൗദി അറേബ്യ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ ആണ് രണ്ടാമത്.