
ഒമാനിൽ ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവെന്ന് കണക്കുകൾ. ഈ വർഷം മേയ് മാസത്തിൽ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 5,09,006 ആയി. കഴിഞ്ഞ വർഷം അവസാനത്തോടെ രാജ്യത്ത് 5,20,431 ഇന്ത്യക്കാരായിരുന്നു ജോലി ചെയ്തിരുന്നത്. അതേസമയം, ചില രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനയാണുണ്ടായിട്ടുള്ളത്.
മേയ് മാസത്തിൽ പാകിസ്താനിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം അഞ്ച് ശതമാനം വർധിച്ച് 289,481 ആയി. കഴിഞ്ഞ വർഷം അവസാനത്തോടെ പാകിസ്താനിൽനിന്ന് 2,88,290 പ്രവാസികളുണ്ടായിരുന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിൻറെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. മ്യാൻമറിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 102.6 ശതമാനം വർധിച്ച് 28,947 ആയി.