
ഒമാൻ മുൻ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ് അൽ ബുസൈദി നിര്യാതനായി. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിൻറെ മുൻ ചെയർമാൻ കൂടിയായ അൽ ബുസൈദി 2011ൽ വിരമിക്കുന്നതുവരെ 38 വർഷത്തിലേറെയായി സർക്കാറിൻറെ വിവിധ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. 1986ൽ ആണ് ഭവന മന്ത്രിയായി നിയമിതനാകുന്നത്. തുനീഷ്യ, ഈജിപ്ത്, സൈപ്രസ് എന്നിവിടങ്ങളിലെ ഒമാൻറെ സ്ഥാനപതിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.