
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്റെ തലസ്ഥാനമായ മസ്ക്കറ്റ് തിരഞ്ഞെടുത്തു. നമ്പിയ തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്ക്കറ്റ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ഇസ്ലാമാബാദ് (മൂന്ന് ), ടോക്കിയോ (നാല്), അന്റാലിയ (അഞ്ചു്) എന്നിങ്ങനെയാണ് ആദ്യ അഞ്ചിൽ ഇടം നേടിയത്.
മലിനീകരണ സൂചികയിൽ മസ്ക്കറ്റ് മികച്ച റേറ്റിങ് ആണ് നേടിയത്. (36.2 സ്കോർ) കർശനമായ സുസ്ഥിരതയും ശുചിത്വ നിലവാരവും ഉയർത്തിപ്പിടിക്കാനുള്ള നഗരത്തിന്റെ തെളിവാണ് ഈ നേട്ടം.