മസ്‌ക്കറ്റ് ഇന്ത്യൻ എംബസി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു

മസ്‌ക്കറ്റ് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ ബിസിനസ് റ്റു ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. അഗ്രിക്കൾച്ചർ, പ്രൊസസ്ഡ് ഫുഡ്, സ്‌പൈസസ്, എഞ്ചിനീയറിംഗ്, കൺസ്‌ട്രക്‌ഷൻ മേഖലകളിൽ നിന്നുള്ള 23 ഇന്ത്യൻ കമ്പനികൾ പങ്കെടുത്തു. ഇൻഡോ ഗ്ലോബൽ ട്രേഡ് (ഐ.ജി.ടി.ഡി.) എക്സിമിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ 40 ഒമാനി കമ്പനികളും സംബന്ധിച്ചു. ഇന്ത്യൻ കയറ്റുമതിക്കാരും ഒമാനി ഇറക്കുമതിക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് ബിസിനസ്സ് മീറ്റ് സഹായകമായി.

ഇന്ത്യൻ ഒമാനി കമ്പനികൾക്ക് ഉഭയകക്ഷി വ്യാപാരവും പരസ്പര വളർച്ചയും മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള വേദിയായും പരിപാടി മാറി. പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെക്കുറിച്ച് എടുത്തു പറഞ്ഞു.

ഇന്ത്യൻ കയറ്റുമതിക്കാരും ഒമാനി ഇറക്കുമതിക്കാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് ബിസിനസ്സ് മീറ്റ് സഹായകമായി.