മ​വേ​ല സെ​ൻ​ട്ര​ൽ മാർക്കറ്റ് ഇനി ക​സാ​ഇ​നി​ൽ

മ​സ്ക​ത്ത്: മ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ നൂ​റുക​ണ​ക്കി​ന് സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ ഇ​നി തു​റ​ക്കി​ല്ല. മാ​ർ​ക്ക​റ്റ് ശ​നി​യാ​ഴ്ച മു​ത​ൽ ക​സാ​ഇ​നി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 300ല​ധി​കം മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പൂ​ട്ട് വീ​ണ​ത്. മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​യു​ന്ന ഹോ​ട്ട​ലു​ക​ൾ, ക​ഫ്തീ​രി​യ​ക​ൾ, കോ​ഫീ ഷോ​പ്പു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, ക്ലി​നി​ക്കു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും ഇ​നി പ്ര​വ​ർ​ത്തി​ക്കി​ല്ല.

ആ​യി​ര​ത്തോ​ളം പേ​രാ​ണ് മ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് വി​ടു​ന്ന​ത്. ഇ​വ​രി​ൽ പ​ല​രും ക​സാ​ഇ​നി​ലേ​ക്ക് ചേ​ക്കേ​റു​ന്നു​ണ്ട്.ലോ​ക​ത്തി​ന്റെ നാ​നാ ഭാ​ഗ​ത്തു​നി​ന്നും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ത്തു​ന്ന മാ​ർ​ക്ക​റ്റാ​യി​രു​ന്നു മ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്.