51 -മത് ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് ഒമാനിലെ സ്കൂളുകളിൽ സാധാരണ നിലയിൽ നടത്തി വരാറുണ്ടായിരുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കി. കോവിഡ് സുരക്ഷാ പ്രോട്ടൊക്കോളുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഒരു തരത്തിലുമുള്ള ഒത്തുചേരലുകളും സംഘടിപ്പിക്കരുത്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.