ഖരീഫ് സീസണിൽ സലാലയിൽ നിന്ന് താബയിലേക്ക് ബസ് സർവീസുമായി മുവാസലാത്

സലാല-താഖ-സലാല സർവീസിന് ജൂലൈ ഒന്നുമുതൽ തുടക്കമാകുമെന്ന് മുവാസലാത്ത് അറിയിച്ചു. വൺവേക്ക് രണ്ടു റിയാലാണ് ടിക്കറ്റ് നിരക്ക്. മുവാസലാത്തിന്റെ വെബ്‌സൈറ്റ് വഴി ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഖരീഫ് സീസണിൽ സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഗുണകരമാകുന്നതാണ് സർവീസ്. താഖയിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും മറ്റും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് സൗകര്യപ്രദമാകും.