നൂതന സൗകര്യങ്ങളൊടെയുള്ള പാർക്ക് നിർമിക്കാൻ ഒരുങ്ങുന്നു മസ്കത്ത് മുനിസിപ്പാലിറ്റി. മബേല സൗത്തിലാണ് പാർക്ക് ഒരുക്കുക. ഇതു സംബന്ധിച്ച് സഊദ് ബിൻ ഹിലാൽ അൽ സബ്രി കമ്പനിയുമായി കരാറിലെത്തി. 20 വർഷത്തെ കരാറിലാണ് പദ്ധതി പ്രദേശം സ്വകാര്യ കമ്പനിക്ക് വിട്ട് നൽകിയിരിക്കുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻറെ കാർമികത്വത്തിൽ നടന്ന ചടങ്ങിലായിരുന്നു കരാർ ഒപ്പിട്ടത്.
പാർക്കിനോടു ചേർന്ന് ഒരുക്കുന്ന പബ്ലിക് സ്ട്രീറ്റിൽ ദിവാനിയ ഒമാനി സ്വീറ്റ്സ് ഫാക്ടറിയും സ്ഥാപിക്കും.
31,182 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന പാർക്കിൽ സ്പോർട്സ് കോർട്ടുകൾ, ടേബ്ൾ ടെന്നീസ് സംവിധാനം, ആംഫി തിയറ്റർ, നടപ്പാത, സൈക്കിൾ പാത, കുട്ടികളുടെ കളിസ്ഥലം, പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ, മറ്റു പരിപാടികൾ ഒരുക്കാവുന്ന വേദികൾ, കിയോസ്കുകൾ, കഫേകൾ, വിശ്രമ മുറികൾ, കാർ പാർക്കിങ്, പ്രാർഥന ഏരിയ തുടങ്ങിയവയും ഉണ്ടാകും.