മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ നിർമിക്കുന്ന തുറമുഖത്തിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി. അടുത്ത വർഷം ആദ്യ പാദത്തിൽ പൂർണമായ രീതിയിൽ തുറമുഖം പ്രവർത്തനം ആരംഭിക്കുമെന്ന് കാർഷിക മത്സ്യ ജലവിഭവ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. നിലവിൽ മത്സ്യ ബന്ധന തുറമുഖമായാണ് ഇത് പരിഗണിക്കപ്പെടുന്നതെങ്കിലും ആഡംബര കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യവും ദിബ്ബ തുറമുഖത്തുണ്ട്. എന്നാൽ അന്താരാഷ്ട്ര ക്രൂസ് ഷിപ്പ് ഓർഗനൈസേഷന്റെ അംഗീകാരം ലഭിക്കുന്നതോടെയാണ് സർവിസ് ആരംഭിക്കാൻ കഴിയുക.