അറബിക്കടലിൽ ന്യൂനമർദം, ഓഗസ്റ്റ് 2 വരെ മുന്നറിയിപ്പ് ; ഒമാനിൽ പലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് 2024 ജൂലൈ 30 വൈകുന്നേരം മുതൽ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നതിനാൽ ഒമാനിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സുൽത്താനേറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മസ്‌കറ്റും ദോഫാറും ഉൾപ്പെടെ ഒമാൻ്റെ തെക്ക്, വടക്കൻ, മധ്യ മേഖലകളെ ഈ പ്രതികൂല കാലാവസ്ഥ ബാധിക്കാൻ സാധ്യതയുണ്ട്. ആദം, ഹൈമ, മർമുൽ ഉൾപ്പെടെ രാജ്യത്തെ ചില പ്രദേശങ്ങളിൽ മണൽക്കാറ്റ് വീശുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മേഘാവൃതമായ കാലാവസ്ഥയും വ്യത്യസ്‌ത തീവ്രതയിലുള്ള മഴയുമാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ താഴ്‌വരകൾ കവിഞ്ഞൊഴുകുമ്പോൽ അകലം പാലിക്കണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും താമസക്കാർക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.