ചെക്ക് നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ അക്കൗണ്ടിൽ ഉള്ള ബാലൻസ് സ്വീകരിക്കാൻ അനുവാദം നൽകുന്ന പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നു സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ.
സാധാരണ ഗതിയിൽ ബാങ്കിൽ അയക്കുന്ന ചെക്കുകൾ മടങ്ങാതിരിക്കണമെങ്കിൽ ചെക്കിൽ രേഖപ്പെടുത്തിയ മുഴുവൻ തുകയും അക്കൗണ്ടിൽ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ചെക്കുകൾ മടങ്ങുകയും അത് നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.
ഇത്തരം കേസുകൾ ഒമാനിൽ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സെൻട്രൽ ബാങ്ക് മുമ്പോട്ട് വരുന്നത്.