രാ​ത്രി ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത : ലോകത്ത് മൂന്നാം സ്ഥാനത്ത് മസ്കത്ത്

രാ​ത്രി ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത​യി​ൽ ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​നത്ത് മ​സ്ക​ത്ത്. മ​ൾ​ട്ടി ഡെ​സ്റ്റി​നേ​ഷ​ൻ യാ​ത്ര​ക​ളി​ൽ നൈ​പു​ണ്യ​മു​ള്ള ട്രാ​വ​ൽ​ബാ​ഗ് എ​ന്ന ക​മ്പ​നി​യു​ടെ സ​മീ​പ​കാ​ല പ​ഠ​ന​മ​നു​സ​രി​ച്ചാ​ണ് ലോ​ക​ത്തെ സു​ന്ദ​ര​മാ​യ രാ​ത്രി ന​ഗ​ര​ങ്ങ​ളി​ൽ മൂ​ന്നാ​മ​താ​യി മ​സ്ക​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​യ ദു​ബൈ ന​ഗ​ര​ത്തി​നാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ സ്ഥാ​നം.

സ്കൈ​ട്രി, നേ​രം പു​ല​രു​വോ​ളം ഉ​ണ​ർ​ന്നി​രി​ക്കു​ന്ന ന​ഗ​ര​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ ടോ​ക്യോ ന​ഗ​ര​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​ക്കി. മ​സ്ക​ത്തി​ൻറെ രാ​ത്രി​കാ​ല​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന റോ​യ​ൽ ഓ​പ​റ ഹൗ​സ്, മ​ത്ര സൂ​ഖ്, 16ാം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പോ​ർ​ചുഗീ​സ് കോ​ട്ട​ക​ള​ട​ങ്ങി​യ മി​റാ​നി, ജ​ലാ​ലി, കൊ​ട്ടാ​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ദൃ​ശ്യ ഭം​ഗി​യാ​ണ് മ​സ്ക​ത്തി​നെ മൂ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​മാ​ക്കി​യ​ത്.

സിം​ഗ​പ്പൂ​ർ, ഹി​രോ​ഷി​മ, ക്യോ​ട്ടോ, ന്യൂ​യോ​ർ​ക്ക് സി​റ്റി, സി​ഡ്നി, അ​ബു​ദ​ബി, താ​യ്പേ​യ് എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് മു​ൻ​നി​ര​യി​ലു​ള്ള മ​റ്റു ന​ഗ​ര​ങ്ങ​ൾ.