
മസ്കത്ത്: ഒമാനിൽ വീണ്ടും വീസ വിലക്ക്. മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ജോലി ചെയ്യുന്ന ഇലക്ട്രിഷൻ, വെയ്റ്റർ, പെയ്റ്റർ, കൺസ്ട്രക്ഷൻ, ടെയിലറിങ്, ലോഡിങ്, സ്റ്റീൽ ഫിക്സർ, ബാർബർ തുടങ്ങിയ നിരവധി തസ്‌തികൾക്ക് പുതിയ വീസ അനുവദിക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.
നിലവിൽ ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വീസ വിലക്കാണ് തൊഴിൽ മന്ത്രാലയം പുറത്തറിക്കിയ ഉത്തരവില്‍ പറയുന്നത്. ഒമാനിൽ നൂറിൽപരം വിഭാഗങ്ങളിൽ വീസ വിലക്ക് നിലവിലുണ്ട്. സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കർശന നയങ്ങളാണ് ഒമാൻ നടപ്പാക്കിവരുന്നത്. ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കിവരികയുമാണ്. ഈ മേഖലകളിലേക്ക് കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് വീസ നിയന്ത്രണം ഏർപ്പെടുത്തിയത്.