ന്യൂ​ന​മ​ർ​ദം: ഒമാനിൽ നാളെ മുതൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത

സു​ൽ​ത്താ​നേ​റ്റി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യും നാ​ളെ മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ദേ​ശീ​യ കാ​ലാ​വ​സ്ഥ പ്ര​വ​ച​ന കേ​ന്ദ്രം. ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടും.

തെ​ക്ക​ൻ അ​ൽ ഷ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ, മ​സ്‌​ക​ത്തി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്, പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ആ​ളു​ക​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.