ഒമാനികൾക്ക് ഇന്ത്യ സന്ദർശിക്കാം; ആവശ്യമനുസരിച്ച് വിസയെടുക്കാം| കാലാവധി കഴിഞ്ഞാൽ പിഴ

ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന ഒ​മാ​നി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ എം​ബ​സി. യാ​ത്ര​ക്ക് ആ​വ​ശ്യ​മ​നു​സ​രി​ച്ചു​ള്ള വി​സ​യെ​ടു​ക്ക​ണ​മെ​ന്നും വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ വ​ലി​യ തു​ക പി​ഴ ഈ​ടാ​ക്കു​മെ​ന്നും എം​ബ​സി ഒ​മാ​ൻ പൗ​ര​ന്മാ​രെ അ​റി‍യി​ച്ചു.

നി​ല​വി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് ടൂ​റി​സ്റ്റ്, മെ​ഡി​ക്ക​ൽ, സ്റ്റു​ഡ​ൻറ്സ് വി​സ​ക​ൾ ഒ​മാ​നി​ക​ൾ​ക്കാ​യി അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഒ​രോ വി​സ​യു​ടെ​യും കാ​ലാ​വ​ധി​യും അ​ത് അ​നു​വ​ദി​ക്കു​മ്പോ​ൾ ത​ന്നെ പി​ന്നീ​ട് മാ​റ്റാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ യാ​ത്രാ ഉ​ദ്ദേ​ശ്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വി​സ തി​ര​ഞ്ഞെ​ടു​ക്കാ​നും കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു മു​മ്പ് രാ​ജ്യം വി​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണം.

കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ രാ​ജ്യം വി​ടാ​ൻ ക​ഴി​യി​ല്ല. അ​ല്ലെ​ങ്കി​ൽ വി​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം എ​ക്സി​റ്റ് വി​സ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ രാ​ജ്യം വി​ടാ​ൻ ക​ഴി​യു​ള്ളൂ. ഇ​തി​നാ​യി 100 ഒ​മാ​ൻ റി​യാ​ലി​ല​ധി​കം ചി​ല​വു വ​രു​മെ​ന്നും അ​തി​നു​ള്ള പ്രൊ​സ​സി​ങ്ങി​നാ​യി ചു​രു​ങ്ങി​യ​ത് മൂ​ന്ന് പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്യും. ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ണെ​ന്നും അ​തി​നാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്മാ​ർ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ എം​ബ​സി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.