ഒമാനിൽ ആപ്പിൾ പേ ഡിജിറ്റൽ സേവനത്തിനൊരുങ്ങുന്നു

ഒ​മാ​നി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ത്തി​നൊ​രു​ങ്ങുന്നു ആപ്പിൾ പേ. ​ലോ​ഞ്ചി​ങ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സെ​പ്റ്റം​ബ​റോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് കരുതുന്നത്.

നി​ല​വി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​പ്പ്ൾ പേ ​സേ​വ​നം ല​ഭ്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​ത് ബാ​ങ്കി​ലേ​ക്കും കാ​ർ​ഡ് ലെ​സ് പേ​മെ​ൻറ് ന​ട​ത്താ​നാ​കും എ​ന്ന​താ​ണ് ആ​പ്പ്ൾ പേ​യു​ടെ പ്ര​ത്യേ​ക​ത. നി​ല​വി​ലെ പ്ര​വ​ണ​ത അ​നു​സ​രി​ച്ച് കാ​ർ​ഡ് പേ​മെ​ൻറി​ൽ നി​ന്ന് കാ​ർ​ഡ് ലെ​സ് പേ​മ​ൻറി​ലേ​ക്ക് മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഒ​മാ​നി​ലെ ബാ​ങ്കി​ട​പാ​ടു​കാ​ർ.

റീ​ട്ടെ​യി​ല​റു​ടെ​യും ഉ​പ​ഭോ​ക്താ​വി​ൻറെ​യും അ​ക്കൗ​ണ്ടു​ക​ൾ ഒ​രേ ബാ​ങ്കി​ലാ​ണെ​ങ്കി​ൽ മാ​ത്ര​മേ നി​ല​വി​ൽ ഡി​ജി​റ്റ​ൽ പേ​മെ​ൻറു​ക​ൾ കൈ​മാ​റ്റം ചെ​യ്യു​വാ​ൻ ക​ഴി​യു​ള്ളു. എ​ന്നാ​ൽ, ആ​പ്പ്ൾ പേ ​സേ​വ​നം വ​രു​ന്ന​തോ​ടെ അ​തി​ൽ മാ​റ്റം വ​രും. ഏ​ത് ബാ​ങ്ക് അ​ക്കൗ​ണ്ടു​കാ​ർ​ക്കും ഡി​ജി​റ്റ​ൽ പേ​മെ​ൻറ് രീ​തി​യി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യും.