ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,453 ആയി. ഇതിൽ 2,99,872 പേരും രോഗമുക്തരായിട്ടുണ്ട്. 468 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതിയതായി 8 പേർക്ക് രോഗം ഭേദമായി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡിനെ തുടർന്ന് പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4113 പേർക്കാണ് ഒമാനിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. നിലവിൽ 14 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 4 പേർ ഐസിയുവിലാണ്.