നിസ്വയിലെ വാദി തനൂഫിൽ ട്രക്കിങ്ങിനുപോയ ഒരു ഒമാൻ പൗരനുൾപ്പെടെ നാലുപേർ മരിച്ചു. ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലകപ്പെട്ടാണ് അപകടമുണ്ടായത്. 16 അംഗ രാജ്യാന്തര ട്രക്കിങ് ഗ്രൂപ്പിലെ അഞ്ചുപേരാണ് കനത്ത വെള്ളപ്പൊക്കത്തിലകപ്പെട്ടത്.
ഒരാളെ ഗുരുതര പരിക്കുകളോടെ എയർലിഫ്റ്റ് ചെയ്ത് നിസ്വ റഫറൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.