ഇന്ത്യാ ഗോൾഡ് കോൺഫറൻസിന്റെ റെസ്‌പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് നേടി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ്

ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യാ ഗോൾഡ് കോൺഫറൻസിന്റെ (IGC) 2023-24 വർഷത്തെ റെസ്‌പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് സ്വന്തമാക്കി. ഇന്ത്യൻ ജ്വല്ലറി മേഖലയിലെ ഏറ്റവും പ്രമുഖ അവാർഡുകളിലൊന്നാണ് ഐ ജി സി എക്‌സലൻസ് അവാർഡ്. ഇതിൽ റെസ്‌പോൺസിബിൾ ജ്വല്ലർ എന്ന കാറ്റഗറിയിലാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിനെ അവാർഡിനായി തെരഞ്ഞെടുത്തത്. നിയമാനുസൃതമായ ഉറവിടങ്ങളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വർണ്ണവും ഡയമണ്ടും മാത്രമാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ്  ശേഖരിക്കുന്നതും പരിശുദ്ധി ഒട്ടും കുറയാതെ ആഭരണങ്ങളാക്കി മാറ്റുന്നതും. ഇതിനെ മുൻ നിർത്തിയാണ് അവാർഡ് നൽകിയിട്ടുള്ളത്.

ബംഗളുരുവിലെ ഹിൽട്ടൻ മാന്യത ബിസിനസ് പാർക്കിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന് വേണ്ടി ഇന്ത്യാ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ ഇന്ത്യാ ഗോൾഡ് പോളിസി സെന്റർ ചെയർപേഴ്‌സൺ ഡോ.സുന്ദരവല്ലി നാരായൺസ്വാമിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു. മലബാർ ഗോൾഡ് എൽ എൽ സി ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് സീതാരാമൻ വരദരാജൻ, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ബുള്ള്യൻ ഹെഡ് ദിലീപ് നാരായണൻ, ഫിൻമെറ്റ് പി ടി ഇ ലിമിറ്റഡ് ഡയറക്ടർ സുനിൽ കശ്യപ്, റാൻഡ് റിഫൈനറി സി ഇ ഒ പ്രവീൺ ബൈജ്‌നാഥ്, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് കർണ്ണാടക റീജ്യണൽ ഹെഡ് ഫിൽസർ ബാബു എന്നിവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു.

ഐ ജി സിയുടെ റെസ്‌പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വലിയൊരു അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. വിവാഹവും ജന്മദിനവും അടക്കം  പവിത്രവും പരിശുദ്ധവുമായ ചടങ്ങുകളിലും സന്തോഷ മൂഹൂർത്തങ്ങളിലുമെല്ലാം ആളുകൾ സ്‌നേഹസമ്മാനമായി നൽകുന്നതാണ് സ്വർണ്ണവും ഡയമണ്ടും. അത് നിയമാനുസൃതമായ സ്രോതസുകളിൽ നിന്ന് യാതൊരു ചൂഷണങ്ങളുമില്ലാതെ ശേഖരിച്ചതായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. എന്നാൽ മാത്രമേ ഈ സമ്മാനങ്ങൾക്ക്  പവിത്രതയും പരിശുദ്ധിയും തിളക്കവുമെല്ലാം വർധിക്കുകയുള്ളൂ. സ്വർണ്ണം ഖനനം ചെയ്യുന്നത് മുതൽ ഉപഭോക്താക്കളിലെത്തുന്നത് വരെ ഇക്കാര്യം ഞങ്ങൾ ഉറപ്പു വരുത്തുന്നുണ്ട്.’ എം പി അഹമ്മദ് പറഞ്ഞു.

“സ്ഥാപിതമായതുമുതൽ തന്നെ ധാർമ്മികതയും, ഉത്തരവാദിത്തവും നിറഞ്ഞ ബിസിനസ് രീതികൾ ശക്തമായി പാലിച്ചു വരുന്ന സ്ഥാപനമാണ് മലബാർ ഗോൾഡ് & ഡയമണ്ട്സെന്ന്, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ ജ്വല്ലറി ഷോറൂമുകളിൽ സുസ്ഥിരമായ ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നത് മുതൽ,  ഷോറൂമുകളിലും ഓഫീസുകളിലും നിരവധി പരിസ്ഥിതി സൗഹൃദ രീതികൾ അവലംബിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ ഉത്തരവാദിത്തമുള്ള ഒരു മാതൃകാ സ്ഥാപനമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് തുടരുന്നു”, ഷംലാൽ അഹമ്മദ്
വ്യക്തമാക്കി

ഓരോ രാജ്യത്തെയും നിയമ വ്യവസ്ഥകളും നികുതി സമ്പ്രദായവുമെല്ലാം കൃത്യമായി പാലിച്ചു കൊണ്ടാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പ്രവർത്തിക്കുന്നതെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യാ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ പറഞ്ഞു. ‘ഞങ്ങൾ വാങ്ങുന്നതും വിൽക്കുന്നതുമായ സ്വർണ്ണ ബാറുകൾ ഉത്തരവാദിത്തത്തോടെയുള്ളതും പൂർണ്ണമായും നിയമാനുസൃതവുമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ(LBMA) ക്വാളിറ്റി സർട്ടിഫൈഡ്  ലണ്ടൻ ഗുഡ് ഡെലിവറി ബാറുകൾ (LGDB ) ദുബായ് ഗുഡ് ഡെലിവറി ബാറുകൾ (DGDB) HUID ഹാൾമാർക്ക്ഡ് ഇന്ത്യൻ ഗുഡ് ഡെലിവറി ബാറുകൾ എന്നിവയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ലോകത്തിലെ വിശ്വസ്ത ജ്വല്ലറി ബ്രാൻഡായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട് ‘ ഒ. അഷർ പറഞ്ഞു.

നിലവിൽ 13 രാജ്യങ്ങളിലായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന് 350 ലേറെ ഷോറൂമുകളുണ്ട്. 26 രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന 21000 ത്തോളം ജീവനക്കാരാണ് മലബാർ ഗ്രൂപ്പിലുള്ളത്.  100 രാജ്യങ്ങളിൽ നിന്ന് 15 മില്യനിൽ അധികം സംതൃപ്തരായ ഉപഭോക്താക്കളും കമ്പനിയ്ക്കുണ്ട്. ഉപഭോക്താക്കൾക്കായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുള്ളത്.