ദേശീയ ദിനചാരണവുമായി ബന്ധപ്പെട്ട് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കി

ഒമാൻ ദേശീയ ദിനചാരണവുമായി ബന്ധപ്പെട്ട് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രമാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്നത്. മുൻ കാലങ്ങളിൽ ഒമാൻ കൈവരിച്ച സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ നേട്ടങ്ങളെയും സ്റ്റാമ്പിൽ അടയാളപ്പെടുത്തുന്നുണ്ട്. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.