ഇന്ന് (സെപ്റ്റംബർ ഒന്ന്) മുതൽ ഒമാനിൽ ചെമ്മീൻ സീസൺ ആരംഭിക്കുന്നു. മൂന്ന് മാസത്തെ ചെമ്മീൻ മത്സ്യബന്ധനത്തിനാണ് ഞായറാഴ്ച തുടക്കം കുറിക്കുന്നത്. നവംബർ അവസാനം വരെ മത്സ്യബന്ധനം തുടരാമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ചെമ്മീൻ പിടിക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ച കാലയളവിൽ പ്രതിബദ്ധത പുലർത്തിയതിന് മത്സ്യത്തൊഴിലാളികളോട് മന്ത്രാലയം നന്ദി പ്രകാശിപ്പിച്ചു. കൂടാതെ നിർദ്ദിഷ്ട മത്സ്യബന്ധന കാലയളവും അനുവദനീയമായ മത്സ്യബന്ധന രീതിയും പാലിക്കുന്നതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുകയും ചെയ്തു.