ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ സലീം പറക്കോട്ട് അന്തരിച്ചു

ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന സലീം 1987ലാണ് പുതിയ സാധ്യതകൾ തേടി ഒമാനിലെത്തിയത്. 1995ൽ നൂർ ഗസൽ ഫുഡ്‌സ് ആൻഡ് സ്പൈസസിന് തുടക്കമിട്ടു. നിരവധി സംഘടനകൾക്കും നേതൃത്വം വഹിച്ചിരുന്നു.

ഭാര്യ: ഹഫ്സ. മക്കൾ: ഹസ്‍ലിൻ (മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്മാൻ (എക്സിക്യൂട്ടിവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്ന. മരുമക്കൾ: ശിഹാബുദ്ദീൻ (ബിസിനസ്, ഒമാൻ), ഫസ്ന, അൻസിയ.