ഒമാനിൽ ബൂസ്റ്റർ വാക്സിൻ എടുക്കുന്നതിനുള്ള കാലാവധി കുറച്ചു

ഒമാനിൽ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള കാലാവധി കുറച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രണ്ടാം ഡോസ് വാക്സിൻ എടുത്ത് 8 മാസത്തിന് ശേഷം മൂന്നാം ഡോസ് എടുക്കുക എന്നായിരുന്നത് ഇപ്പോൾ 6 മാസമായാണ് കുറച്ചിരിക്കുന്നത്. ഫൈസർ – ബയോൻടെക് വാക്സിൻ എടുത്തവർക്കാകും പുതിയ നിർദ്ദേശം ബാധകമാകുക.