ഒമാനിൽ പുതിയ സ്‌കൂൾ ബസുകളുടെ ആദ്യ ബാച്ച് പുറത്തിറക്കി കർവ മോട്ടോഴ്സ്

ദുഖം: കർവ മോട്ടോഴ്സ് ഫാക്ടറിയിൽ പുതിയ സ്‌കൂൾ ബസുകളുടെ ആദ്യ ബാച്ച് പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രാലയമാണ് ദുഖം മേഖലയിലുള്ള കർവ മോട്ടോഴ്‌സ് ഫാക്ടറിയിൽ നിന്നും പുതിയ സ്‌കൂൾ ബസുകളുടെ ആദ്യ ബാച്ച് പുറത്തിറക്കിയത്. പഴയ വാഹനങ്ങൾ നവീകരിക്കാനുള്ള മന്ത്രാലയത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് മന്ത്രാലയം കർവ മോട്ടോഴ്‌സുമായി കരാറിൽ ഏർപ്പെട്ടത്.

ആദ്യ ബാച്ചിൽ നിർമ്മിച്ച 5 ബസുകൾ ഉൾപ്പെടെ 2024 ഒക്ടോബറിൽ നിലവിലെ ബസ് ഉടമകൾക്ക് കൈമാറും. ഓപാൽ കമ്പനി വഴി ഒമാനിലെ സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലും വിൽപ്പനാനന്തര സേവനങ്ങൾ ആരംഭിക്കുമെന്ന് കർവ മോട്ടോഴ്സ് കമ്പനി പ്രഖ്യാപിച്ചു.

ഉയർന്ന ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി ബസുകളുടെ സാങ്കേതിക പിന്തുണ കമ്പനി ഉറപ്പാക്കുന്നു. കാലാനുസൃതമായ അറ്റകുറ്റപ്പണികളും കമ്പനി ചെയ്തു നൽകും.