ഒമാനിൽ ആദ്യത്തെ കരൾ മാറ്റ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്ക്കറ്റിലെ റോയൽ ഹോസ്പിറ്റലിൽ നടന്ന ശാസ്ത്രക്രിയയിൽ 5 വയസുള്ള കുഞ്ഞിനാണ് കരൾ മാറ്റി വെച്ചത്. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണ്. സുൽത്താനേറ്റിന്റെ ആരോഗ്യ മേഖലയിൽ നിർണ്ണായകമായ അടയാളപ്പെടുത്തലായാണ് ഇത് കണക്കപ്പെടുന്നത്.