സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മലയാളി യുവാവ് മരണപ്പെട്ടു. തലശ്ശേരി ചിരക്കര സ്വദേശി കാടൻകണ്ടി മുഹമ്മദ് അജ്മൽ ആണ് മരിച്ചത്. 26 വയസ്സായിരുന്നു.
ഹസൻ ബിൻ താബിദ് റസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് അജ്മൽ. ബുധനാഴ്ച ഉച്ചയ്ക്ക് അജ്മൽ ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് അജ്മലിനെ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റോയൽ ഒമാൻ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അജ്മലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി വ്യക്തമാക്കി.